Thursday, July 24, 2008

മഴയയുടെ ഓര്‍മ

മഴ
ഒരു ഇടിമുഴക്കം കുട്ടനെ സ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്തി .
മഴയത്ത് വരാന്തയില്‍ ഇരിക്കുവാന് നല്ല രസ്സമാണ് . അമ്മുമ്മ വരാന്തയില്‍ ഇരൂന്നു നാരായണ നാരായണ ജപിക്കുന്നത്‌ അവന്‍ കൌതുകത്തോടെ കേട്ടു .

അമ്മുമ എന്നും ഇങ്ങനെയാ . ഇടിവെട്ടും മഴയും തുടങ്ങിയാല്‍ അമ്മുമ്മ ഇരുന്നു നാരായണ നാരായണ എന്ന് ജപിക്കാന്‍ തുടങ്ങും . ഇടി മുറു്കുമ്പോല്‍് അമ്മുമ്മ യുടെ നാരായണ വിളി മുറുകും . അമ്മുമയും വെളിയില്‍ നോക്കി ഇരി‌ക്കുക ആണ് ആരെയോ കാത്തിരിക്കും പോലെ .
ആ മിഴികളിലെ നനവ് അവന്‍ കണ്ടു,
പത്തു മാസം ചുമന്ന വയറിന്റെ വേദന ആണ് അതെന്നു അവന് മനസലയില്ല .
കുറച്ചു നാളെയി അച്ഛന്‍ വീട്ടില്‍ ഇല്ലാ, ഒളിവില്‍ ആണ് എന്ന്‍് അമ്മ പറഞ്ഞു .
അച്ഛന്‍ ഒരു കംമ്മൂണിസ്റ്കാരനാണ് . ഒരു പരുക്കന്‍ ആണെങ്ങിലും നല്ല അച്ഛന്‍ ആണ് .
എന്നും ജോലി കഴിഞ്ഞു വരുമ്പോള്‍ എന്തങ്ങിലും തിന്നുവാന്‍ മേടിച്ചു കൊണ്ടുവരും. കുറച്ചു ദിവസം ആയെട്ടു അചാനില്ലത്ത്തത് കാരണം ഒരു രസവും ഇല്ല .
അച്ചന്നെ പോലീസ് നോക്കി നടക്കുകയാണ് കിട്ടി‌യാല്‍ ഇടിച്ചു കൊല്ലും എന്നാണ് അമ്മ പറഞ്ഞതു . അമ്മ അടുക്കളയില്‍ ജോല്ലിതിരക്കില്‍ ആണ് എന്തൊക്കെയോ പിരുപിരുതും കൊണ്ടു കഞ്ഞി വക്കുന്നു .
കു‌ട്ടന്റെ അനിയന്‍ മുട്ടില്‍ ഇഴഞ്ഞു നടക്കുന്ന പ്രായം ആണ് . അവനും മഴ ഇഷ്ടപ്പെട്ടു . വലിയ ഒരു ഇടി വെട്ടി അവന്‍ പേടിച്ചു കരയുവാന്‍ തുടങ്ങി , മഴ യുടെ ശ്ക്തിയും കൂടി , ഒപ്പം അമ്മുമ്മ യുടെ നാരായണ വിളിയും .
ആരൊക്കെയോ പടിപ്പുരവാതില്‍് കടന്നു വരുന്നു , അയ്യോ അത് പോലീസുകാരാണ് കുട്ടന്‍ പെടിചു അകത്തേക്ക് ഓടി .
പൊലീസുകാര്‍ അമ്മുമ്മ യോട് അച്ഛനെ കുറിച്ചു ചോദിക്കണേ കേട്ടു , അമ്മമ്മ പേടിച്ചു തനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു .

ഒരു പോലീസ് ഏമാന്‍ അകത്തേക്ക് കയറിപോയി വാതില്‍ അടച്ചു അമ്മയോട് എന്തോക്കൊയോ ചോദിച്ചു , പിന്നെ അമ്മയുടെ കരെച്ചില്‍ കെട്ട് . കുറെ കഴിഞ്ഞു അയ്യാള്‍ എര്റങ്ങി പോയ്യി .അമ്മ വാതില്‍ അടച്ചു മുറിക്കുള്ളില്‍ ഇരുന്നു .
അന്ന് അവര്ക്കു ചോറ് കൊടുത്തത് അമ്മുംമയാണ് . മുറിക്കുള്ളില്‍ നിന്നും അമ്മയുടെ നേര്ത്ത കരച്ചില്‍ അവന്‍ കേട്ടു . പുറത്തു മഴ തകര്ത്തു പെയ്യുന്നു കുറെ കഴിഞ്ഞു അവന്‍ ഉറങ്ങി പോയി .നേരം വെളുത്തിട്ടും അമ്മ കതകു തുറന്നില്ല .
അവരുടെ നിലവളി കെട്ട് ആളുകള്‍ ഓടികൂടി , കതകു തള്ളിപോളിച്ചു . അകത്തേക്ക് നോക്കിയപ്പോള്‍ അമ്മ കഴുത്തില്‍ കയറു കെട്ടി ഉത്തരത്തില്‍ തൂങ്ങി നില്ല്ക്കുന്നു . അവനൊന്നും മനസിലായില്ല
കുട്ടന്‍ പുരതക്ക് നോക്കി.
വെളിയില്‍ നല്ല മഴ ആണ്, കുറച്ചു ആളുകള്‍ അച്ഛനെ തങ്ങി എടുത്തും കൊണ്ടു വന്നു, അവര്‍ അടക്കം പറയുന്നേ കേട്ടു പോലീസ് തള്ളി കൊന്നതാണ് അടിയന്തരവസ്തയെല്ലേ ആര് ചോദിയ്ക്കാന്‍, അച്ഛന്ന്റ്റെ കയ്യില്‍ എന്തോ ചുരുട്ടി വച്ചിരിക്കുന്നത് അവന്‍ കണ്ടു, അവന്‍ അടുത്ത് ചെന്നു ആ തണുത്തു മരവിച്ച വിരലുകള്‍ തുറന്നു നോക്കി, അതില്‍ അവര്‍ക്കായി വാങ്ങിയ ഒരു പൊതി കടല ആയിരുന്നു ,

അവന്‍ ഇറങ്ങി ഓടി ,ഓടി തളര്‍ന്നു അവന്‍ റോട്ടില്‍ കുഴഞ്ഞു വീണു . കണ്ണ് തുറന്നപ്പോള്‍ പാര്ട്ടി ഓഫീസിണ്ടേ വരാന്തെയില്‍ കിടക്കുകയാന്നെന്നു മനസ്സിലായീ . പിന്നെയും കാലം കുറെ കിടന്നു പോയ്യി.
കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ കുട്ടന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു , ഡ്രൈവര്‍ പറഞ്ഞു ഒരു പട്ടി വട്ടം ചാടിയതാണ് സര്‍ .
സഖാവ് കുട്ടന്‍ ഇന്നു മന്ത്രി ആണ് . അവന്‍ കാറില്‍ നിന്നു ഇറങ്ങി , പാര്ട്ടി ഓഫീസിണ്ടേ മുന്നില്‍ കിടക്കുന്ന വലിയ ആഡംബര കാര്രുകള്ളില്‍ നോക്കി കുട്ടന്‍ നെടുവിര്‍പ്പിട്ടു . അവന്‍ സ്വയം പറഞ്ഞു കാലം മാറി പാര്ട്ടിവലുതായി ഒപ്പം പാര്ട്ടിക്കാരും. തന്ടെ മുന്നില്‍ നിന്നും സല്യൂട്ട് ചെയ്യുന്ന ആ വയസന്‍ പോലീസുകാരനെ അവന്‍ തിരിച്ചറിഞ്ഞു. ആ മുഖം അവനോരിക്കിലും മറക്കുവാന്‍ പറ്റില്ല.
പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ആ പോളിസുകര്രന്റെ ജഡം റോഡരുകില്‍ ഉരുംബരിച്ചു കിടക്കുന്നത് ആളുകള്‍ കണ്ടു, അവര്‍ പിറുപിറുത്തു ഇപ്പോള്‍ അടിയിന്തരവസ്ഥ അല്ലല്ലോ ??